കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാന ചര്‍ച്ചയില്‍ നിന്നും ഇസ്രയേല്‍ പിന്മാറി

  • By Staff
Google Oneindia Malayalam News

ജെറുസലേം : പശ്ചിമേഷ്യന്‍ പ്രശ്നത്തിന് അറുതി വരുത്താനുള്ള സമാധാന ചര്‍ച്ചയില്‍ നിന്നും പിന്മാറിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ബാരക് അറിയിച്ചു.

കെയ്റോയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ചതിനാലാണ് തങ്ങള്‍ സമാധാന ചര്‍ച്ചയില്‍ നിന്നും പിന്മാറുന്നതെന്ന് ഒക്ടോബര്‍ 23 തിങ്കളാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം ബാരക് അറിയിച്ചു.

ഇസ്രയേലിന്റെ തീരുമാനത്തെ പാലസ്തീന്‍ വിമോചന നേതാവ് യാസര്‍ അരാഫത്ത് ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പാലസ്തീന്‍ രാജ്യരൂപീകരണത്തെ എതിര്‍ക്കുന്നവര്‍ നരകത്തില്‍ പോകുമെന്ന് അരാഫത്ത് പറഞ്ഞു.

അക്രമങ്ങള്‍ക്ക് അറുതിയില്ലാതെ പശ്ചിമേഷ്യന്‍ പ്രശ്നം മുമ്പുണ്ടായിരുന്ന രൂക്ഷമായ സംഘര്‍ഷാവസ്ഥയിലേക്ക് പോവുകയാണെന്ന് നിരീക്ഷകര്‍ ഭയക്കുന്നു. ഒക്ടോബര്‍ 22 ഞായറാഴ്ച നാല് പാലസ്തീനികളാണ് ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. വെസ്റ് ബാങ്ക് ഗാസ പ്രദേശത്ത് ശക്തമായ രീതിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X