ഇന്‍ഷുറന്‍സ് : മൂന്ന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി
ദില്ലി : മൂന്ന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി.
ഒക്ടോബര്‍ 23 തിങ്കളാഴ്ചയാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, എച്ച്ഡിഎഫ്സി- സ്റാന്‍ഡേര്‍ഡ് ലൈഫ്, റോയല്‍- സുന്ദരം ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചത്.
ഐസിഐസി-പ്രൂഡന്‍ഷ്യല്‍, മാക്സ്-ന്യുയോര്‍ക്ക്, ഇഫ്കോ-ടോക്യോ മറൈന്‍ എന്നീ കമ്പനികള്‍ക്ക് കൂടി അനുമതി നല്‍കാന്‍ തത്വത്തില്‍ തീരുമാനമായി. പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് നാഷണല്‍, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയും ഉടനെ ഇന്‍ഷുറന്‍സ് മേഖലയില്‍ കടക്കും.












Click it and Unblock the Notifications