തമിഴ്നാട്ടിലെ 12 ജില്ലകളില്‍ എയ്ഡ്സ് സാധ്യത കൂടുതല്‍
കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ 12 ജില്ലകള്‍ എയ്ഡ്സ് സാധ്യത കൂടുതലുള്ളവയാണെന്ന് തമിഴ്നാട് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി.
എച്ച്ഐവി പോസിറ്റീവ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്ന് സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ കെ.ഗോപാല്‍ ഒക്ടോബര്‍ 24 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, ഈറോഡ്, നാമക്കല്‍, വില്ലുപുരം, കാഞ്ചീപുരം, തിരുവള്ളൂര്‍, തൃശ്ശിനാപ്പള്ളി എന്നീ ജില്ലകളുള്‍പ്പടെയുള്ളവയിലാണ് എയ്ഡ്സ് രോഗബാധയ്ക്കുള്ള സാധ്യത കൂടതലുള്ളതായി കണ്ടെത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 6000 കേസുകളില്‍ 200 കേസുകളും ഈ ജില്ലകളില്‍ നിന്നുള്ളവയാണ്.












Click it and Unblock the Notifications