കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ: വിശ്വാസവോട്ടെടുപ്പിനു മുമ്പേ സര്‍ഡീന രാജി വയ്ക്കും

  • By Staff
Google Oneindia Malayalam News

പനാജി: നിയമസഭയില്‍ വിശ്വാസം തേടുന്നതിനു മുമ്പായി ഗോവാ മുഖ്യമന്ത്രി ഫ്രാന്‍സിസ്കോ സര്‍ഡീന രാജി വയ്ക്കും.

സര്‍ഡീനയുടെ പാര്‍ട്ടിയില്‍പെട്ട നാല് മന്ത്രിമാര്‍ ഒക്ടോബര്‍ 23 തിങ്കളാഴ്ച മന്ത്രിസ്ഥാനം രാജിവച്ച് പ്രത്യേക ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനവുമാണ് സര്‍ഡീനയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.

ഇനി വിശ്വാസം തേടിയിട്ടു കാര്യമില്ലെന്നും താന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചുവെന്നും സര്‍ഡീന ഒക്ടോബര്‍ 24 ചൊവാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു.

സര്‍ഡീനയുടെ രാജിയ്ക്കു ശേഷം ചൊവാഴ്ച വൈകുന്നേരത്തോടെ ബി ജെ പി നേതാവ് മനോഹര്‍ പരുലേകറുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കപ്പെടാനാണ് സാധ്യത.

ഒക്ടോബര്‍ 23 തിങ്കളാഴ്ച രാത്രിയാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആറംഗ കോണ്‍ഗ്രസ് നിയമസഭാകക്ഷി തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് സര്‍ഡീന മന്ത്രിസഭയിലെ നാലംഗങ്ങള്‍ രാജിവച്ച് പ്രത്യേക ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതോടെസര്‍ഡീനയുടെ നേതൃത്വത്തിലുള്ള ഗോവണ്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അംഗബലം ഏഴായി കുറഞ്ഞു.

സര്‍ഡീനയുടെ പാര്‍ട്ടി വിട്ട നാലംഗങ്ങളും പരുലേകറെ പിന്തുണയ്ക്കാനാണ് സാധ്യത. ഇതോടെ 40 അംഗ നിയമസഭയില്‍ പരുലേകര്‍ക്ക് 26 അംഗങ്ങളുടെ പിന്തുണയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X