ഗോവ: മനോഹര്‍ പാരിക്കര്‍ മന്ത്രിസഭ അധികാരമേറ്റു
പനാജി: ഗോവയില്‍ മനോഹര്‍ പാരിക്കറുടെ നേതൃത്വത്തില്‍ ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒക്ടോബര്‍ 24 ചൊവാഴ്ച വൈകുന്നേരം രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
മുഖ്യമന്ത്രിയായിരുന്ന ഫ്രാന്‍സിസ്കോ സര്‍ഡീന രാജി വെച്ചതോടെ ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ ബിജെപിയെ മന്ത്രിസഭ രൂപീകരിക്കുന്നതിന് ക്ഷണിക്കുകയായിരുന്നു. ചൊവാഴ്ച ഉച്ചയോടെയാണ് സര്‍ഡീന ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചത്.
രാജിയെ തുടര്‍ന്ന് ചൊവാഴ്ച നടക്കാനിരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം മാറ്റിവച്ചു.












Click it and Unblock the Notifications