അന്താരാഷ്ട്ര സ്പീഡ് പോസ്റ് നിരക്കുകള്‍ പുതുക്കി
ദില്ലി : അന്താരാഷ്ട്ര സ്പീഡ് പോസ്റ് പാഴ്സല്‍ സര്‍വീസുകള്‍ പുതുക്കി. ഒക്ടോബര്‍ 23 തിങ്കളാഴ്ച തപാല്‍ വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയച്ചതാണിത്.
നവംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കനുസരിച്ച് ഗള്‍ഫ് , ആസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് 200 ഗ്രാം തപാല്‍ ഉരുപ്പടി അയക്കുന്നതിന് 425 രൂപയാണ്.
അമേരിക്കയിലേക്ക് 525 രൂപയും യൂറോപ്പിലേക്ക് 675 രൂപയും വടക്കേ അമേരിക്കയിലേക്ക് 425 രൂപയുമാണ് ചുരുങ്ങിയ നിരക്ക്. ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് 325 രൂപയായിരിക്കും.
എക്സ്പ്രസ് മെയില്‍ സര്‍വീസ് നിരക്കുകളുമായി ഏകോപിപ്പിക്കാന്‍ വിദേശത്തേക്കുള്ള പാഴ്സല്‍ നിരക്ക് കുറച്ചിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ 15 രാജ്യങ്ങളിലേക്ക് കൂടി പാഴ്സല്‍ സര്‍വീസ് തുടങ്ങും.












Click it and Unblock the Notifications