കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്നാഥ് സിംഹ് യുപി മുഖ്യമന്ത്രി; 28ന് സത്യപ്രതിജ്ഞ

  • By Staff
Google Oneindia Malayalam News

ദ ില്ലി: കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി രാജ്നാഥ് സിംഹ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും. ഉത്തര്‍പ്രദേശ് ബി ജെ പി പ്രസിഡന്റ് കല്‍രാജ്മിശ്ര ഒക്ടോബര്‍ 24 ചൊവാഴ്ച അറിയിച്ചതാണിത്.

ഒക്ടോബര്‍ 28 ശനിയാഴ്ച താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് രാജ്നാഥ് സിംഹ് പറഞ്ഞു. ചൊവാഴ്ച അദ്ദേഹം പ്രധാനമന്ത്രി വാജ്പേയിയെ കണ്ട് ചര്‍ച്ച നടത്തി.

ബി ജെ പി കേന്ദ്രനേതൃത്വമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് കല്‍രാജ്മിശ്ര അറിയിച്ചു. തീരുമാനം പ്രധാനമന്ത്രി വാജ്പേയ്, കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍ കെ അദ്വാനി എന്നിവര്‍ തന്നെ അറിയിക്കുകയായിരുന്നുവെന്നും മിശ്ര പറഞ്ഞു.

ഇപ്പോഴത്തെ മുഖ്യമന്ത്രി ഓംപ്രകാശം ഗുപ്ത പ്രായാധിക്യത്തെത്തുടര്‍ന്ന് വിരമിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രനേതൃത്വം ആ സ്ഥാനത്ത് രാജ്നാഥ് സിംഹിനെ നിയോഗിച്ചതെന്നും മിശ്രവെളിപ്പെടുത്തി.

ഉത്തര്‍പ്രദേശ് ബി ജെ പി അംഗങ്ങള്‍ ഒക്ടോബര്‍ 25 ബുധനാഴ്ച യോഗം ചേര്‍ന്ന് രാജ്നാഥ് സിംഹിനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X