വ്യാജമദ്യത്തിന്റെ വേരുകള്‍ തിരുവനന്തപുരത്ത് ?
തിരുവനന്തപുരം : കല്ലുവാതുക്കലും കൊട്ടാരക്കരയിലും മരണം വിതച്ച വിഷമദ്യത്തിന്റെ ഉറവിടം തിരുവനന്തപുരം ജില്ലയാണെന്ന് സൂചന.
തിരുവനന്തപുരത്തെ ആറ്റിങ്ങല്‍, ചിറയിന്‍കീഴ് പ്രദേശങ്ങളില്‍ നിന്നുമാണ് മീഥൈല്‍ കലര്‍ന്ന മദ്യം എത്തിയതെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് എക്സൈസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
തിരുവനന്തപുരത്തെ കുളത്തൂര്‍, കഴക്കൂട്ടം, പെരുമാതുറ പ്രദേശങ്ങള്‍ വ്യാജമദ്യം വാറ്റി വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുന്നതിന് കുപ്രസിദ്ധമാണ്. ആര്യങ്കാവ് ചെക്ക്പോസ്റ് വഴി കേരളത്തിലേക്ക് വ്യവസായ ആവശ്യത്തിനെന്ന വ്യാജേന വന്‍തോതില്‍ സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു.












Click it and Unblock the Notifications