കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പ് നടത്തും

  • By Staff
Google Oneindia Malayalam News

ദില്ലി : കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ എഐസിസി തീരുമാനിച്ചു.

ഒക്ടോബര്‍ 24 ചൊവാഴ്ച കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എഐസിസി നേതൃത്വം മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും സംഘടനാതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

തിരഞ്ഞടുപ്പിന് ജില്ലാ ഭാരവാഹികളായി കേരളത്തിന് പുറത്തു നിന്നുള്ളവരെ നിയമിക്കാനും സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്ത് ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കാനും തീരുമാനമായിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് നടത്തിക്കൊള്ളാനുള്ള സമ്മതം വിവിധ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിക്കുകയായിരുന്നു.

സോണിയാഗാന്ധിയുമായും ഗുലാംനബി ആസാദുമായും ഒക്ടോബര്‍ 24 ചൊവാഴ്ച കെ. കരുണാകരന്‍ ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ സംഘടനാതിരഞ്ഞെടുപ്പ് വരണാധികാരി ജനാര്‍ദ്ദനന്‍ പൂജാരിയുമായി എ.കെ.ആന്റണിയും ചര്‍ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X