കൊച്ചിയുടെ ഇ- മാപ് വരുന്നു

Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി നഗരത്തിന്റെ ഇ-മാപ് വരുന്നു. തിരുവനന്തപുരം ആസ്ഥാനമായ ഇന്‍വിസ് ഇ- മാപ് എന്ന ആശയത്തിനു പിന്നില്‍.

നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ ഉദ്ദേശിച്ചാണിത് തയ്യാറാക്കുന്നത്. നഗരത്തിലെ തിരഞ്ഞെടുത്ത 5000 സ്ഥാപനങ്ങളുടെ സ്ഥാനനിര്‍ണയം ഇ-മാപിന്റെ പ്രത്യേകതയാണ്.

റോഡ് മാപുകള്‍, ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍, അവയുടെ വെബ്സൈറ്റ് വിലാസങ്ങള്‍ മുതലായവ ഇ- മാപില്‍ ഉള്‍പ്പെടുത്തുമെന്ന് ഇന്‍വിസ് മള്‍ട്ടി മീഡിയ മാനേജിംഗ് ഡയറക്ടര്‍ എം ആര്‍ ഹരി അറിയിച്ചു.

കേരളത്തെക്കുറിച്ചുള്ള പ്രഥമ സി ഡി റോമായ ഗ്രീന്‍ സിംഫണി യുടെ പ്രസാധകരാണ് ഇന്‍വിസ് മള്‍ട്ടി മീഡിയ . സി ഡി റോം വെബ്സൈറ്റില്‍ എത്തിക്കുമെന്നും ഇന്‍വിസ് പ്രവര്‍ത്തകര്‍ അറിയിച്ചു. വാപ് സാങ്കതികവിദ്യയുപയോഗിച്ചായിരിക്കും സി ഡി റോം വെബ്സൈറ്റില്‍ ഹോസ്റ്റ് ചെയ്യുക. വാപ്വിദ്യയുള്ള മൊബൈല്‍ഫോണില്‍ നിന്നു പോലും സി ഡി കാണാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.

Please Wait while comments are loading...