Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം-മദ്യമാഫിയാ ബന്ധം കേന്ദ്രഏജന്‍സി അന്വേഷിക്കണം

തിരുവനന്തപുരം: മദ്യമാഫിയയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധബന്ധത്തെ കുറിച്ച് ഒരു കേന്ദ്രഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മദ്യദുരന്തത്തെ കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 24 ചൊവാഴ്ച വാര്‍ത്താലേഖകരോട സംസാരിക്കവെയാണ് കോണ്‍ഗ്രസ് നേതാക്കളായ ജി.കാര്‍ത്തികേയന്‍ എം.എം.ഹസ്സന്‍, പന്തളം സുധാകരന്‍ എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഒരു നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ മദ്യദുരന്തത്തിന് കാരണക്കാരായ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാവുകയുള്ളൂവെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു. ചാരായനിരോധനം കൊണ്ടുവന്നിട്ടും സിപിഎം ജില്ലാ കമ്മിറ്റികളുടെ ഒത്താശയോടെ സംസ്ഥാനത്ത് ചാരായം ഒഴുകുകയാണെന്നിരിക്കെ സര്‍ക്കാര്‍ ഉത്തരവിട്ട ജുഡീഷ്യല്‍ അന്വേഷണത്തിന് സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയില്ല.

പുതിയ ഉദാരവത്കരണനയങ്ങള്‍ മൂലം കൃഷിമേഖലയും മറ്റും പ്രതിസന്ധിയെ നേരിടുമ്പോള്‍ വ്യാജമദ്യവ്യാപാരത്തിലൂടെ അബ്കാരി കോണ്‍ട്രാക്ടര്‍മാരും എക്സൈസ് ഉദ്യോഗസ്ഥരും ചില പൊലീസ് ഉദ്യോഗസ്ഥരും ഒപ്പം മാര്‍ക്സിസ്റ് പാര്‍ട്ടിയും തടിച്ചുകൊഴുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുപ്പതിലേറെ പേര്‍ ദുരന്തത്തിനിരയാവുകയും ഒട്ടേറ പേര്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തല്‍ സിപിഎം തലസ്ഥാനത്ത് വന്‍ ബഹുജന റാലി നടത്തിയതിനെ കാര്‍ത്തികേയന്‍ അപലപിച്ചു.

എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പന്തളം സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+