കൊച്ചിയില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ കൂടി
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ കൂടി സര്‍വീസ് ആരംഭിക്കും. ഒക്ടോബര്‍ 29 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്.
ഹൈദരാബാദില്‍ നിന്ന് കൊച്ചി വഴി ദോഹയിലേക്കും ചെന്നൈയില്‍ നിന്ന് കൊച്ചി വഴി മസ്കറ്റിലേക്കുമാണ് വിമാനസര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ചൊവാഴ്ചയും ശനിയാഴ്ചയും സര്‍വീസ് നടത്തും. ബുധനാഴ്ചയും ഞായറാഴ്ചയുമാണ് മടക്കയാത്രക്കുള്ള സര്‍വീസ് ഉണ്ടാവുക. 145 സീറ്റുകളുള്ള എ-320 എയര്‍ക്രാഫ്റ്റാണ് പുതിയ സര്‍വീസിന് ഉപയോഗിക്കുക.
ഇതോടെ കൊചിയില്‍ നിന്ന് സര്‍വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളുടെ എണ്ണം 26 ആകും.












Click it and Unblock the Notifications