മദ്യദുരന്തം: മരണം 31 ആയി
തിരുവനന്തപുരം: വിഷമദ്യദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഒക്ടോബര്‍ 24 ചൊവാഴ്ച 31 ആയി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 260 ആയി. ഒക്ടോബര്‍ 23 തിങ്കാഴ്ച പള്ളിക്കല്‍ പ്രദേശത്തു നിന്നു മാത്രം 100 ല്‍ അധികം പേര്‍ ചികിത്സ തേടിയെത്തി.
ചികിത്സയില്‍ കഴിയുന്ന പത്തോളം പേരുടെ നില ഗുരുതരമാണ്. അഞ്ചിലധികം പേര്‍ക്ക് കാഴ്ചശക്തി പൂര്‍ണമായും നശിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേയ്ക്കും. ഒക്ടോബര്‍ 24 ചൊവാഴ്ച മുഖ്യമന്ത്രിയുടെയും എക്സൈസ് വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ ചേരുന്ന ഉന്നതതലയോഗം ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.












Click it and Unblock the Notifications