Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹയറുന്നീസയെ ഇന്ന് കൊല്ലത്തെത്തിക്കും

ഗുരുവായൂര്‍: വിഷമദ്യദുരന്തത്തിനുത്തരവാദിയായ ഹയറുന്നീസ, ഭര്‍ത്താവ് രാജന്‍, സഹായി രാജു എന്നിവരെ ഒക്ടോബര്‍ 24 ചൊവാഴ്ച കൊല്ലത്തെത്തിക്കും. ചൊവാഴ്ച പുലര്‍ച്ചെ ഗുരുവായൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ തെളിവെടുപ്പിനും മറ്റ് നിയമനടപടികള്‍ക്കായുമാണ് കൊല്ലത്തെത്തിക്കുന്നത്.

അതേ സമയം തങ്ങള്‍ മദ്യക്കച്ചവടം നടത്തിയിരുന്നത് രഹസ്യമായല്ലായിരുന്നുവെന്ന് ഹയറുന്നീസ മാധ്യമപ്രതിനിധികളോട് വെളിപ്പെടുത്തി. സ്ഥലത്തെ രാഷ്ട്രീയ നേതാക്കള്‍ക്കും എക്സൈസ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം ഇതറിയാം.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെല്ലാം തങ്ങള്‍ സംഭാവനകള്‍ നല്‍കിയിരുന്നതായും അവര്‍ വെളിപ്പെടുത്തി. അതു പോലെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പടി നല്‍കാറുണ്ടായിരുന്നുവത്രെ.

സി പി എം നേതൃത്വത്തിലുള്ള കൈരളി ചാനലില്‍ തങ്ങള്‍ 10,000 രൂപയുടെ ഓഹരി എടുത്തിട്ടുണ്ടെന്നും ഹയറുന്നീസ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് വാര്‍ത്തകള്‍ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അതേ സമയം താന്‍ നല്‍കിയ മദ്യം കഴിച്ച് ഇരുപതോളം പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഹയറുന്നീസ വിസമ്മതിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+