നിയമസഭാകക്ഷി നേതാവ് തിരഞ്ഞെടുപ്പിലൂടെ മതി : കരുണാകരന്‍
ദില്ലി : കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നില്ലെങ്കില്‍ നിയമസഭാകക്ഷി നേതാവ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് കെ. കരുണാകരന്‍.
ദില്ലിയില്‍ ഒക്ടോബര്‍ 24 തിങ്കളാഴ്ച സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു കരുണാകരന്‍.
പാര്‍ട്ടി നേതൃത്വം ഒരു ഗ്രൂപ്പിനും ഭരണനേതൃത്വം മറ്റൊരു ഗ്രൂപ്പിനും എന്ന കീഴ്വഴക്കത്തിന് മാറ്റം വരുത്തേണ്ടതില്ലെന്ന് കരുണാകരന്‍ പറഞ്ഞു. ഗുലാം നബി ആസാദുമായും കരുണാകരന്‍ ചര്‍ച്ച നടത്തി.
സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരില്‍ ഭിന്നിച്ചു നില്‍ക്കുന്ന ഗ്രൂപ്പുകളെ അനുരഞ്ജിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളൊന്നും എങ്ങുമെത്തിയിട്ടില്ല. ഒക്ടോബര്‍ 24 തിങ്കളാഴ്ച സോണിയ നേതാക്കളെ പ്രത്യേകം കണ്ട് വീണ്ടും ചര്‍ച്ച നടത്തും. സംയുക്തമായ ചര്‍ച്ചയ്ക്ക് സോണിയ തയ്യാറല്ല എന്നാണറിയുന്നത്.
തല്‍ക്കാലം കെപിസിസി അദ്ധ്യക്ഷനെ മാറ്റേണ്ട കാര്യമില്ലെന്നാണ് എഐസിസി കരുതുന്നത്.മുംബൈയില്‍ നിന്നും തിരിച്ചെത്തിയ എ.കെ.ആന്റണി ഒക്ടോബര്‍ 23 ഞായറാഴ്ച രാത്രി ഗുലാംനബി ആസാദുമായി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications