പാമോയില്‍ ആറ്റിലൊഴുക്കി പ്രതിഷേധം
തിരുവനന്തപുരം : പാമോയില്‍ ബഹിഷ്കരണത്തിന്റെ ഭാഗമായി കരമന ആറ്റില്‍ പാമോയില്‍ ഒഴുക്കി പ്രതിഷേധിച്ചു.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 22 ഞായറാഴ്ച കരമന ആറ്റില്‍ പാമോയില്‍ പായ്ക്കറ്റുകള്‍ പൊട്ടിച്ചൊഴിച്ച് പാമോയില്‍ ഇറക്കുമതിക്കെതിരെ പ്രതിഷേധിച്ചത്.
പാപ്പനംകോട് ജംഗ്ഷനില്‍ നിന്നും കാല്‍നടയായി എത്തിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാമോയില്‍ ആറ്റിലൊഴുക്കിയത്. പ്രതിഷേധസമരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications