പരുമല പള്ളി കൂദാശ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പരുമല: പുതുക്കിപണിത പരുമലപ്പള്ളിയുടെ കൂദാശ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കൂദാശക്കായുള്ള വേദിയുടെ പണി പൂര്‍ത്തിയായെന്ന് ബസേലിയോ മാര്‍ത്തോമ മാത്യൂസ് രണ്ടാമന്‍ ഒക്ടോബര്‍ 24 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 27ന് തുടങ്ങുന്ന കൂദാശയുടെ ആമുഖപ്രഭാഷണം മഹാരാഷ്ട്ര ഗവര്‍ണര്‍ പി.സി.അലക്സാണ്ടര്‍ നടത്തും.
ചാള്‍സ് കൊറിയ എന്ന പ്രസിദ്ധ ശില്പിയാണ് പള്ളി പുതുക്കി പണിതത്. ഒരു കോടിയോളം രൂപ പുതുക്കിപണിയലിന് ചെലവായി.
നവംബര്‍ ഒന്നിന് പരുമല പെരുമാള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications