കൊച്ചിയില്‍ ഇനി നെറ്റിലൂടെയും ഫോണ്‍ബില്ലടയ്ക്കാം
കൊച്ചി: ഇന്ത്യയിലാദ്യമായി ടെലഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ടെലഫോണ്‍ ബില്ലടക്കാനുള്ള സംവിധാനം കൊച്ചിയില്‍ ഒക്ടോബര്‍ 24 ചൊവാഴ്ച മുതല്‍ നിലവില്‍ വന്നു. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്(ബിഎസ്എന്‍എല്‍) ആണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിഎസ്എന്‍എല്‍ സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ രുചിര മുക്കര്‍ജി ചൊവാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തു.
ബില്ലടക്കുന്നതില്‍ ഉപഭോക്താക്കള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് രുചിര മുക്കര്‍ജി പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ ബില്ലടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ സെക്കന്ററി സ്വിച്ചിംഗ് ഏരിയയായി എറണാകുളം മാറിയതിനെ അവര്‍ ശ്ലാഘിച്ചു.
ബില്ലടക്കുന്നതിന് ഇപ്പോഴുള്ള സംവിധാനത്തിന്റെ ന്യൂനതകള്‍ പുതിയ സംവിധാനത്തിലൂടെ പരിഹരിക്കാനാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ടെലികോം ചീഫ് ജനറല്‍ മാനേജര്‍ പി.പി.രാമചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു.












Click it and Unblock the Notifications