ത്രിങ്കോമാലിയില്‍ പുലികള്‍ ആധിപത്യം തുടരുന്നു
കൊളംബോ: കിഴക്കന്‍ ശ്രീലങ്കയിലെ തുറമുഖമായ ത്രിങ്കോമാലിയില്‍ തമിഴ് പുലികള്‍ ആധിപത്യം തുടരുന്നു.
ട്രിങ്കോമാലിക്കടുത്തുള്ള മാര്‍ബിള്‍ കടലോര പ്രദേശവും എല്‍ടിടിഇ പിടിച്ചെടുത്തിരിക്കുകയാണ്. ഒക്ടോബര്‍ 24 ചൊവാഴ്ച മാര്‍ബിള്‍ കടലോരത്ത് തമിഴ്പുലികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടി.
അതേ സമയം സൈന്യം ത്രിങ്കോമാലി വളഞ്ഞിരിക്കുകയാണെന്ന് സൈനിക വക്താവ് പറഞ്ഞു.
ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ ത്രിങ്കോമാലി നാവികസേനക്കെതിരെ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് തമിഴ് പുലികള്‍ പിടിച്ചെടുത്തത്.
തമിഴ്പുലികള്‍ ഹെലികോപ്റ്ററിനു നേരെ നടത്തിയ ആക്രമണത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.












Click it and Unblock the Notifications