Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ രണ്ട് ലക്ഷം

ദുബായ് : യുഎഇയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞുവെന്ന് യുഎഇ വാര്‍ത്താവിനിമയ മന്ത്രി അഹമ്മദ് അല്‍ തയര്‍ പറഞ്ഞു.

രാജ്യത്ത് ഇന്റര്‍നെറ്റ് ആരംഭിച്ച 1995ല്‍ 2,503 വരിക്കാര്‍ മാത്രമാണുണ്ടായിരുന്നത്. 1999 ആയപ്പോഴേക്കും വരിക്കാരുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ദ്ധനവുണ്ടായി.

ഔദ്യോഗിക നിഗമനമനുസരിച്ച് 2002 ആകുമ്പോള്‍ രാജ്യത്തെ 64 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോക്താക്കളായിക്കഴിയുമെന്ന് എമിറേറ്റ്സ് ടെലികമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്റെ (എറ്റിസലാറ്റ് ) അദ്ധ്യക്ഷന്‍ കൂടിയായ മന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ രാജ്യത്ത് 10 ലക്ഷം ടെലിഫോണുകള്‍ ഉണ്ട്. 100 പേരില്‍ 31 പേര്‍ക്ക് വീതം മൊബൈല്‍ ഫോണ്‍ കണക്ഷനുമുണ്ടെന്ന് ഒക്ടോബര്‍ 22 ഞായറാഴ്ച ദുബായ് ഗോള്‍ഫ് ക്ലബും യാട്ട് ക്ലബും നല്‍കിയ സ്വീകരണത്തില്‍ അഹമ്മദ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+