Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെഡറല്‍ ബാങ്കിന് വന്‍ നേട്ടം

കൊച്ചി: പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് സപ്തംബറില്‍ അവസാനിച്ച അര്‍ധ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ നേട്ടമുണ്ടാക്കി. അറ്റാദായത്തില്‍ 20.65 കോടി രൂപയുടെ വര്‍ധനവുണ്ടായതായി ബാങ്ക് ചെയര്‍മാന്‍ കെ പി പത്മകുമാര്‍ ഒക്ടോബര്‍ 25 ബുധനാഴ്ച അറിയിച്ചു. 236 ശതമാനം വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയത്.

ബാങ്കിന് പലിശയിനത്തിലുള്ള ചെലവ് ഗണ്യമായി കുറഞ്ഞെന്ന് ചെയര്‍മാന്‍ പറഞ്ഞു. മുന്‍ വര്‍ഷം ഈയിനത്തില്‍ 367.16 കോടി രൂപയായിരുന്നത് 35.83 കോടി കുറഞ്ഞ് 331.33 കോടി രൂപയായി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 49.39 കോടി വര്‍ധിച്ച് 76.61 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 36.22 കോടിയായിരുന്നു.

സപ്തംബറില്‍ അവസാനിച്ച കാലയളവില്‍ ബാങ്കിലെ നിക്ഷേപം 6472 കോടി രൂപയും വായ്പ 4340 കോടി രൂപയുമാണ്. നിക്ഷേപങ്ങളിന്‍മേലുള്ള ശരാശരി പലിശ നിരക്ക് മുന്‍ വര്‍ഷം 10.33 ശതമാനമായിരുന്നത് 1.21 ശതമാനം കുറഞ്ഞ് 9.12 ശതമാനമായി.

വായ്പകളിന്മേലുള്ള ആദായവും വര്‍ധിച്ചു. ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 41 ശതമാനവും വിദേശ ഇന്ത്യാക്കാരില്‍ നിന്നാണ്. 2942 കോടി വരുമിത്. എന്‍ ആര്‍ ഐ സ്കീമുകള്‍ ആകര്‍ഷകമാക്കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് ചെയര്‍മാന്‍ അവകാശപ്പെട്ടു.

ഫെഡറല്‍ ബാങ്ക് ഘട്ടം ഘട്ടമായി ഇന്‍റര്‍നെറ്റ് ബാങ്കിംഗ് നടപ്പാക്കി വരികയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ ബില്ലടയ്ക്കുന്നതിന് മൊബൈല്‍ ഫോണ്‍ കമ്പനികളുമായും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായും കരാറായി. എറണാകുളം മേഖലയിലെ സാധാരണ ടെലിഫോണ്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ഫെഡ്നെറ്റ് സംവിധാനം വഴി ബില്‍ അടയ്ക്കാന്‍ കഴിയും. ഈ സൗകര്യം താമസിയാതെ കേരളം മുഴുവനും വ്യാപിപ്പിക്കും.

ഇതിനകം ബാങ്കിന്റെ തിരഞ്ഞെടുത്ത 120 ശാഖകളില്‍ ഫെഡ്നെറ്റ് സേവനം നടപ്പാക്കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താന്‍ ബാങ്ക് പ്രമുഖ ഇന്റര്‍നെറ്റ് പോര്‍ട്ടലുകളുമായി കരാറായിട്ടുണ്ട്. ബാങ്കിന്റെ ഐ ടി 2000-2002 പദ്ധതി പ്രകാരം പ്രധാന കേന്ദ്രങ്ങളില്‍ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകള്‍ ( എ ടി എം) സ്ഥാപിക്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ വ്യാപകമാക്കും. കൊച്ചിന്‍ എയര്‍പോര്‍ട്ട്, പാലാരിവട്ടം, ഇടപ്പള്ളി , വൈറ്റില ശാഖകളില്‍ എ ടി എം ഏര്‍പ്പെടുത്തും. ശാഖകള്‍ തമ്മില്‍ കംപ്യൂട്ടര്‍ ശൃംഗലയിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയും ബഹുദൂരം മുന്നേറിക്കഴിഞ്ഞു.

ബാങ്കിന്റെ 407-ാമത് ശാഖ കൊയിലാണ്ടിയില്‍ പ്രവര്‍ത്തനം തുടങ്ങി. മണ്ണാര്‍ക്കാട്ടും വൈറ്റിലയിലും പുതിയ ശാഖകള്‍ തുടങ്ങും. കൊച്ചിയിലെ ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ഓഫീസ് ഗണ്യമായ പുരോഗതി നേേടി. ഡിപ്പോസിറ്ററി പ്രവര്‍ത്തനം രാജ്യത്തെ പ്രധാന നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+