തന്‍സി കേസ് : തമിഴ്നാട് സര്‍ക്കാരിന് നോട്ടീസ്
ചെന്നൈ: തന്‍സി ഭൂമിയിടപാട് കേസില്‍ തമിഴ്നാട് സര്‍ക്കാരിനു നോട്ടീസയയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
തന്‍സി കേസില്‍ തങ്ങളെ തടവു ശിക്ഷയ്ക്കു വിധിച്ചു കൊണ്ടുള്ള പ്രത്യേക കോടതി വിധിക്കെതിരേ ജയലളിത, തോഴി ശശികല എന്നിവര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് അബ്ദുല്‍ ബാഷ ഖാദ്രി സര്‍ക്കാരിനു നോട്ടീസയയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ജയലളിതയുടെ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നത് കോടതി ഡിസംബര്‍ രണ്ടാം വാരത്തേയ്ക്ക് മാറ്റി.ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിന്മേല്‍ തീരുമാനമാകുന്നതു വരെ പ്രത്യേകകോടതിവിധി നടപ്പാക്കരുതെന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ജയലളിത സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു ഹര്‍ജിയിന്മേല്‍ നവംബര്‍ രണ്ടിന് ഹൈക്കോടതി വാദം കേള്‍ക്കും.












Click it and Unblock the Notifications