സുന്ദര്‍ലാല്‍ ബഹുഗുഹണയ്ക്ക് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റു
തെഹ്രി ഗഢ്വാള് (ഉത്തര്‍പ്രദേശ്): ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും പ്രമുഖ പരിസ്ഥിതി സ്നേഹിയുമായ സുന്ദര്‍ലാല്‍ ബഹുഗുണയ്ക്കും ഭാര്യയ്ക്കും ആക്രമണത്തില്‍ മാരകമായി പരിക്കേറ്റു. ഒക്ടോബര്‍ 25 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മാനസിക നില തെറ്റിയ ഒരു യുവാവ് ബഹുഗുണയെയും ഭാര്യയെയും കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബഹുഗഹണയും പുത്രന് രാജീവും ഗംഗാനദിക്കരയില്‍ വിശ്രമിക്കുമ്പോള്‍ അക്രമി കല്ലുമായി ഇവരെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് ഇവരെ രക്ഷിക്കാനെത്തിയതായിരുന്നു ബഹുഗുണയുടെ ഭാര്യ. അക്രമിയെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തി.
എന്നാല്‍ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് ബഹുഗുണയുടെ പുത്രന് ആരോപിച്ചു. ബഹുഗുണയ്ക്കു നേരെ മുമ്പും ആക്രമണം ഉണ്ടായതാണെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നുവെന്നും രാജീവ് വെളിപ്പെടുത്തി. അക്രമിയെ പൊലീസ് ചോദ്യം ചെയ്യാതെ വിട്ടുവെന്നും രാജീവ് പറഞ്ഞു.