കേസരിയുടെ ശവസംസ്കാരം വ്യാഴാഴ്ച
ദില്ലി: മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയുടെ മൃതദേഹം ഒക്ടോബര്‍ 25 വ്യാഴാഴ്ച സംസ്കരിക്കും. ബുധനാഴ്ച മൃതദേഹം ബിഹാറിന്റെ തലസ്ഥാനമായ പട്നക്കടുത്തുള്ള ദനപൂരിലെ കേസരിയുടെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയി.
ദില്ലിയില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മൃതദേഹം പട്ന യിലേക്ക് കൊണ്ടുപോയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, അഹ്മ്മദ് പട്ടേല്‍ എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നു.
രാഷ്ട്രപതി കെ.ആര്‍.നാരായണന്‍, പ്രധാനമന്ത്രി വാജ്പേയി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തുടങ്ങിയവര്‍ കേസരിയുടെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിച്ചു. ജീവിതത്തിലുടനീളം തികഞ്ഞ മതേതരാവാദിയായിരുന്നു കേസരിയെന്ന് സോണിയാഗാന്ധി പറഞ്ഞു.












Click it and Unblock the Notifications