വിമാനം അടിയന്തിരമായി നിലത്തിറക്കി
ചെന്നൈ: യന്ത്രത്തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഒക്ടോബര്‍ 25 ബുധനാഴ്ച നാലുണിയോടെയായിരുന്നു സംഭവം. മുംബൈയില്‍ നിന്നും ചെന്നൈ വഴി സിംഗപ്പൂരിലേയ്ക്കുള്ള എയര്‍ബസ് എ- 319 വിമാനമാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്. വിമാനത്തില്‍ 219 യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും അപകടമുണ്ടായില്ല.
വിമാനത്തിന്റെ നോസ് വീല്‍ തകരാറിലാണെന്നും അടിയന്തിരമായി നിലത്തിറക്കാന്‍ അനുവദിക്കണമെന്നുമുള്ള പൈലറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം വിമാനത്താവള അധികൃതര്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുകയായിരുന്നു.
എന്നാല്‍ നിലത്തിറങ്ങിയ വിമാനം വിമാനത്താവളത്തിലെ ചെളിയില്‍ താഴ്ന്നു പോയി. പിന്നീട് വിമാനം മറ്റൊരു വാഹനത്തിന്റെ സഹായത്തോടെ കെട്ടിവലിച്ച് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ എത്തിച്ചു.
വിമാനം ചെളിയിലാണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ പകരം സംവിധാനത്തിലൂടെ അധികൃതര്‍ സിംഗപ്പൂരിലെത്തിച്ചു.












Click it and Unblock the Notifications