അഷ്ന സംഭവം: എട്ട് ബിജെപിക്കാര്‍ അറസ്റില്‍
കണ്ണൂര്‍: പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പ് ദിനത്തിലുണ്ടായ ബോംബേറില്‍ അഞ്ചുവയസുകാരിയായ അഷ്നക്ക് കാല് നഷ്ടപ്പെട്ട കേസില്‍ എട്ട് ബിജെപിക്കാരെ പൊലീസ് അറസ്റ് ചെയ്തു. ഒക്ടോബര്‍ 25 ബുധനാഴ്ച പുലര്‍ച്ചെയാണ് തലശേരി ഡിവൈഎസ്പി രാമദാസ് പോത്തന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ് ചെയ്തത്.
കാഞ്ഞാന്‍ പ്രദീപന്‍ (26), പാറായി പുരുഷു (34), മാപ്പിളാര്‍ കുന്നുമ്മല്‍ പ്രമോദ് (25), കളത്തുംകണ്ടി ദാസന്‍ (25), കളത്തുംകണ്ടി വിനോദന്‍ (25), വയല്‍പറമ്പത്ത് രഘു (27), പുലപ്പാട് രമേശന്‍ (26), കാരായി ചന്ദ്രന്‍ എന്നിവരെയാണ് അറസ്റ് ചെയ്തത്.
സപ്തംബര്‍ 27നാണ് ബോംബേറില്‍ അഷ്ന്ക്ക് കാല് നഷ്ടപ്പെട്ടത്. വോട്ടെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ചില അക്രമസംഭവങ്ങളാണ് ബോംബേറില്‍ കലാശിച്ചത്. അഷ്ന ഇപ്പോള്‍ എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. അഷ്നയുടെ അമ്മ ശാന്തക്കും സഹോദരന്‍ ആനന്ദിനും പരിക്കേറ്റിരുന്നു.












Click it and Unblock the Notifications