വരാപ്പുഴ പാലം ഡിസംബറില്‍ തുറക്കും
കൊച്ചി : ദേശീയപാത 17ല്‍ പെരിയാറിന് കുറുകെ വരാപ്പുഴയ്ക്കും മണ്ണംതുരുത്തിനുമിടയില്‍ നിര്‍മ്മിച്ചിട്ടുള്ള പാലം ഡിസംബറില്‍ ഗതാഗതത്തിന് തുറന്നു കൊടുക്കും.
1995ലാണ് 1026 മീറ്റര്‍ നീളമുള്ളപാലത്തിന്റെ നിര്‍മ്മാണ് ആരംഭിച്ചത്. 16മാസം വൈകിയാണ് പണി പൂര്‍ത്തിയായിരിക്കുന്നത്. മധ്യഭാഗത്തെ സ്പാന്‍ കാന്റിലിവര്‍ മാതൃകയില്‍ 120 മീറ്റര്‍ അകലത്തിലുള്ള തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. കൂറ്റന്‍ ബാര്‍ജുകള്‍ക്കും മറ്റും ഇതുമൂലം പാലത്തിനടയിലൂടെ അനായാസം കടന്നുപോകാനാകും.
29.63 കോടി രൂപയാണ് പാലത്തിന്റെ മൊത്തം നിര്‍മ്മാണച്ചെലവ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി പാലത്തിന് അടിസ്ഥാനമിടുന്നതിന് കെയ്സണ്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയത് വാരാപ്പുഴ പാലത്തിന് വേണ്ടിയാണെന്ന് നിര്‍മ്മാണച്ചുമതല വഹിച്ച ഭഗീരഥ എഞ്ചിനിയറിംഗ് അവകാശപ്പെടുന്നു.












Click it and Unblock the Notifications