ജവാന്റെ വേഷം കെട്ടി; വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു
തിരുവനന്തപുരം: പ്രഛന്നവേഷമത്സരത്തില്‍ കാലുകളില്‍ തീ പിടിച്ച കാര്‍ഗില്‍ ജവാന്റെ വേഷം അവതരിപ്പിക്കുന്നതിനിടയില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു.
ഒക്ടോബര്‍ 24 ചൊവാഴ്ച കീഴൂര്‍ ഗവര്‍മെന്റ് സ്കൂളിലെ യുവജനോത്സവവേദിയിലാണ് സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദീപിനാണ് കാര്‍ഗില്‍ ജവാന്റെ വേഷം സാഹസികമായി അവതരിപ്പിച്ചപ്പോള്‍ പൊള്ളലേറ്റത്.
കാലുകളില്‍ തീ പിടിച്ച കാര്‍ഗില്‍ ജവാനെ കര്‍ട്ടനു പിന്നില്‍ നിന്നുയരുന്ന വെടിയുണ്ടയുടെ ശബ്ദങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കുകയായിരുന്നു പ്രദീപ്. കാലുകളിലെ തുണികളില്‍ ചെറിയ തോതില്‍ തീ പിടിപ്പിച്ചായിരുന്നു പ്രദീപ് ജവാന്റെ ദാരുണതക്ക് യാഥാര്‍ഥ്യ പ്രതീതി വരുത്താന്‍ ശ്രമിച്ചത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ കാലുകളിലെ തീ മുകളിലേക്കുയരുകയും പ്രദീപിന് പൊള്ളലേല്‍ക്കുയും ചെയ്തു.
കാണികളും മറ്റും ഉടന്‍ തീയണച്ച് പ്രദീപിനെ രക്ഷപ്പെടുത്തി. പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications