Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: ബസ്ചാര്‍ജ് കുറയ്ക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: മണ്ഡല പൂജക്കാലത്തും മകരവിളക്കിനും ശബരിമലയിലേയ്ക്കുള്ള യാത്രയ്ക്ക് കെ എസ് ആര്‍ ടി സി ഈടാക്കുന്ന അധിക ചാര്‍ജ് കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേരളഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ജസ്റ്റീസ് ശങ്കരസുബന്‍, ജസ്റ്റീസ് എ ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ചാണ് സപ്തംബര്‍ 25 ബുധനാഴ്ച സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ പുനരാലോചന നടത്താന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ശബരിമലയാത്രയ്ക്ക് കെ എസ് ആര്‍ ടി സി 55 ശതമാനം അധികനിരക്കാണ് ഈടാക്കുന്നത്. ഉത്സകാലമെന്ന പേരില്‍ 30 ശതമാനവും മലമുകളിലേയ്ക്കുള്ള യാത്രയുടെ പേരില്‍ 25 ശതമാനവും കെ എസ് ആര്‍ ടി സി തീര്‍ത്ഥാടകരുടെ പക്കല്‍ നിന്നും അധികം ഈടാക്കുന്നുണ്ട്.

മലമുകളിലേയ്ക്കുള്ള യാത്രയുടെ പേരില്‍ ഈടാക്കുന്ന അധിക നിരക്ക് വേണമെങ്കില്‍ നിലനിര്‍ത്താമെന്നും എന്നാല്‍ ഉത്സവ സീസണ്‍ നിരക്കില്‍ അഞ്ചു ശതമാനമെങ്കിലും കുറവു ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഇക്കാര്യം പരിഗണിച്ച് മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പാലായില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃപഠന കേന്ദ്രം, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+