കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശവക്കുഴി വെട്ടുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ചു
ആര്യനാട്: മരണ വീട്ടില്‍ കുഴി വെട്ടാന്‍ വന്നയാള്‍ കുഴിവെട്ടുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. മീനാങ്കല്‍ തണ്ണിക്കുളത്തു വീട്ടില്‍ ഗോപി (45) ആണ് മരിച്ചത്.
അയല്‍വക്കത്തുള്ള ജാനകി മരിച്ചപ്പോഴാണ് ഗോപി കുഴിവെട്ടാന്‍ പോയത്. കുഴിവെട്ടിക്കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം വന്ന് ഗോപി വീഴുകയും മരിക്കുകയുമാണുണ്ടായത്.
ഗോമതിയാണ് ഭാര്യ. പന്നിക്കുഴി റോഡരികത്ത് വീട്ടില്‍ ജാനകിയുടെ മകനാണ്. മരുമകള്‍ ശാരദ.