Get Updates
Get notified of breaking news, exclusive insights, and must-see stories!

എം ജി സര്‍വകലാശാലാ ഡീന്‍ നിയമനം കോടതി തടഞ്ഞു

കൊച്ചി: മഹാത്മഗാന്ധി സര്‍വകലാശാല വിവിധ പഠനവകുപ്പുകളില്‍ നിയമിച്ച എട്ട് ഡീന്‍മാരുടെ നിയമനം തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ഒക്ടോബര്‍ 25 ബുധനാഴ്ചയാണ് ജസ്റ്റീസ് കെ എ അബ്ദുല്‍ വഹാബ് സര്‍വകലാശാലയുടെ ഡീന്‍ നിയമനം തടഞ്ഞത്.

എട്ടു ഡീന്‍മാരെ നാമനിര്‍ദ്ദേശം ചെയ്തതില്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സര്‍വകലാശാല ടീച്ചേഴ്സ് ഓര്‍ഗനൈസേഷനും ഡോ. കെ എം സീതിയും നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി തീരുമാനമുണ്ടായിരിക്കുന്നത്.

ഡോ. വയലാവാസുദേവന്‍പിള്ള, ഡോ. കെ ചന്ദ്രശേഖരന്‍പിള്ള മുതലായവര്‍ സര്‍വകലാശാലയുടെ വിവാദമായ ഡീന്‍ നിയമനത്തിലുള്‍പ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+