മദ്യദുരന്തം: മരണം 32 ആയി
തിരുവനന്തപുരം: മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ഒക്ടോബര്‍ 24 ചൊവാഴ്ച രാത്രി പള്ളിക്കല്‍ ദുരന്തത്തില്‍പ്പെട്ട ഒരാള്‍ കൂടി മരിച്ചു. കല്ലുവാതുക്കല്‍ 19 പേരും പള്ളിക്കല്‍, പട്ടാഴി എന്നിവിടങ്ങളില്‍ 13 പേരുമാണ് ഇതുവരെ മരണമടഞ്ഞത്.
ദുരന്തത്തെക്കുറിച്ച് ഐ ജി സിബി മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തും. ജുഡീഷ്യല്‍ അന്വേഷണം ഒക്ടോബര്‍ 25 ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പ്രഖ്യാപിക്കും. അന്വേഷണക്കമ്മീഷന്‍ ആരാണെന്നതും ബുധനാഴ്ച പ്രഖ്യാപിക്കും.
വ്യാജമദ്യം കണ്ടെത്താനുള്ള റെയ്ഡ് നടപടികള്‍ ശക്തമാക്കാന്‍ എക്സൈസ് മന്ത്രി ശിവദാസമേനോന്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് പ്രത്യേകനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications