Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഴ്ചശക്തി കുറഞ്ഞുവെന്ന് മദ്യദുരന്തത്തിലെ പ്രതികള്‍

തിരുവനന്തപുരം: വിഷമദ്യദുരന്തക്കേസിലെ പ്രതികളായ ഹയറുന്നിസയുടെ ഭര്‍ത്താവ് രാജനെയും സഹായി രാജുവിനെയും കാഴ്ചശക്തി കുറഞ്ഞുവെന്ന ് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 25 വ്യാഴാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷമദ്യം കുടിച്ചതിനെ തുടര്‍ന്നാണ് തങ്ങളുടെ കാഴ്ചശക്തി കുറഞ്ഞതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് ഹയറുന്നിസയോടൊപ്പം ഇവരെ രണ്ടുപേരെയും അറസ്റ് ചെയ്തത്.

വിഷമദ്യം ഉപയോഗിച്ച് അവശരായ 17 പേരെ കൂടി വ്യാഴാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ നാല് പേര്‍ക്ക് കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അറുപത് ശതമാനം പേര്‍ക്കും ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

122 പേരെ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം 296 ആയി. ആശുപത്രിയില്‍ കഴിയുന്നവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഡിസ്ചാര്‍ജ് ചെയ്തവരെ രണ്ട് സര്‍ക്കാര്‍ ബസ്സുകളിലും മറ്റ് വാഹനങ്ങളിലുമായാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

മദ്യദുരന്തത്തില്‍ പെട്ടവര്‍ക്ക് മരുന്ന് വാങ്ങുന്നതിനും മറ്റുമായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വി.സി.കബീര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+