ഹൈറുന്നീസയെ റിമാന്‍ഡ് ചെയ്തു
കൊല്ലം: വിഷമദ്യദുരന്തത്തിലെ മുഖ്യപ്രതി ഹൈറുന്നീസയെ കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 25 ബുധനാഴ്ച പാരിപ്പള്ളി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഹൈറുന്നീസയെ മാത്രമാണ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ഇവരോടൊപ്പം അറസ്റ്റിലായ ഭര്‍ത്താവ് രാജന്‍, സഹായി രാജു എന്നിവര്‍ തങ്ങളുടെ കാഴ്ചശക്തി മങ്ങുന്നുവെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications