കേരള ടെലികോം സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി തുടങ്ങി
തിരുവനന്തപുരം: കേരള ടെലികോമിന്റെ രണ്ടുമാസത്തോളം നീണ്ടു നില്‍ക്കുന്ന സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ പദ്ധതി ഒക്ടോബര്‍ 25 ബുധനാഴ്ച തുടങ്ങുന്നു. ഒക്ടോബര്‍ 25 മുതല്‍ ഡിസംബര്‍ 31 വരെ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നവര്‍ക്കാണ് സൗജന്യ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
എത്ര മണിക്കൂര്‍ നേരത്തേക്കാണോ കണക്ഷന്‍ എടുക്കുന്നത് അത്രയും സമയം കൂടി സൗജന്യമായി കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് കേരള ടെലികോമിന്റേത്.
ഇതനുസരിച്ച് 25 മണിക്കൂര്‍ കണക്ഷന് അപേക്ഷികത്കുന്നവര്‍ക്കും 50 മണിക്കൂര്‍ കണക്ഷന്‍ ലഭിക്കും. ഇതില്‍ അധികമുള്ള 25 മണിക്കൂര്‍ സൗജന്യമാണ്. 50, 100, 250, 500, 1000 മണിക്കൂര്‍ എന്നീ മണിക്കൂറുകളിലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഇക്കാലയളവില്‍ പുതുതായി ചേരുന്നവര്‍ക്കും വരിസംഖ്യ പുതുക്കുന്നവര്‍ക്കും സൗജന്യം ലഭിക്കും. 100 രൂപയാണ് റജിസ്ട്രേഷന്‍ ഫീസ്.












Click it and Unblock the Notifications