പരിയാരം കോളേജില്‍ ഈ വര്‍ഷം പ്രവേശനം നടത്തും : മന്ത്രി
തിരുവനന്തപുരം : പരിയാരം മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം തന്നെ പ്രവേശനം നടത്തുമെന്ന് ആരോഗ്യമന്ത്രി വി.സി.കബീര്‍ അറിയിച്ചു.
കോളേജിന്റെ വികസനത്തിനായി 12 കോടി രൂപ അടിയന്തിരമായി അനുവദിക്കുമെന്നും ഒക്ടോബര്‍ 25 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങണമെന്ന ഇടുക്കി പഞ്ചായത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിഷമദ്യദുരന്തത്തില്‍ പെട്ടവരെ ചികിത്സിക്കുന്നതില്‍ മികച്ച സേവനം കാഴ്ചവച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരെ ആദരിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications