Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി: കരുണാകരന്‍ വാക്ക് മാറ്റി

ദില്ലി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എ കെ ആന്റണിയായിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന കെ കരുണാകരന്‍ തന്റെ വാക്ക് മാറ്റി. ഒക്ടോബര്‍ 24 ചൊവാഴ്ച ദില്ലിയില്‍ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കമാണ്ടുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം ഹൈക്കമാണ്ടുമായി ചര്‍ച്ചകള്‍ നടത്തിയതുനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് താന്‍ വാക്കു മാറ്റുന്ന കാര്യം കരുണാകരന്‍ പ്രഖ്യാപിച്ചത്.

ആന്റണിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്ന് കരുണാകരന്‍ വ്യക്തമാക്കുകയായിരുന്നു തന്റെ പ്രസ്താവനയിലൂടെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആന്റണിയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന തന്റെ മുന്‍ പ്രഖ്യാപനം പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടന പത്രിക ഉയര്‍ത്തിപ്പിടിച്ചായിരിക്കും കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുക. തിരഞ്ഞെടുപ്പിനു ശേഷം നിയമസാംഗങ്ങള്‍ ചേര്‍ന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നും കരുണാകരന്‍ പറഞ്ഞു.

എ കെ ആന്റണി സംഘടനാപ്രവര്‍ത്തന ശൈലി മാറ്റാത്തതു കൊണ്ടാണ് താന്‍ വാക്കു മാറ്റുന്നതെന്ന് കരുണാകരന്‍ ചൂണ്ടിക്കാട്ടി. ഇത്രകാലമായിട്ടും ആന്റണി ആളുമാറിയിട്ടില്ല. ഇപ്പോഴും ഒരു തീരുമാനമെടുക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. പണ്ട് മുഖ്യമന്ത്രിയായ സമയത്തും ആന്റണിയെക്കുറിച്ച് ഇതേ പരാതിയായിരുന്നു. ഒരു ഗ്രൂപ്പ് നേതാവ് എന്ന നിലയില്‍ നിന്ന് ആന്റണി ഉയരും എന്നാണ് ഞാന്‍ കരുതിയത്. അത് തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായി- കരുണാകരന്‍ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ് നടക്കണമെന്ന ആഗ്രഹമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും അക്കാര്യം ഹൈക്കമാണ്ട് അംഗീകരിച്ചതില്‍ സംതൃപ്തനാണെന്നും കരുണാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെ കെ പി സി സി അധ്യക്ഷന്‍ വരുമ്പോള്‍ അതേ പോലെ നിയമസഭാകക്ഷി നേതാവിനേയും തിരഞ്ഞെടുക്കുന്നത് ജനാധിപത്യമര്യാദ മാത്രമാണ്. അതു കൊണ്ടുമാത്രമാണ് ഈ നിര്‍ദ്ദേശവും സോണിയാഗാന്ധിക്കു മുന്നില്‍ വച്ചത് - കരുണാകരന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+