വ്യാജമദ്യവും ലേബലുകളും പിടിച്ചു
തിരുവനന്തപുരം : കഴക്കൂട്ടത്തുള്ള വ്യാജമദ്യ നിര്‍മ്മാണകേന്ദ്രത്തില്‍ നിന്നും വ്യാജമദ്യവും സ്റിക്കറുകളും പിടിച്ചെടുത്തു.
ഒക്ടോബര്‍ 24 ചൊവാഴ്ച തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് വ്യാജമദ്യവും ലേബലുകളും പിടിച്ചെടുത്തത്.
കഴക്കൂട്ടത്തുള്ള ദാസ്നിവാസ് എന്ന വീട്ടിലാണ് വിജയകുമാരിയും സഹോദരന്‍ വിജയനും ചേര്‍ന്ന് വ്യാജമദ്യനിര്‍മ്മാണം നടത്തിവന്നത്. സ്പിരിറ്റില്‍ നിറം ചേര്‍ത്ത് വ്യാജലേബലുകളുമൊട്ടിച്ച് പട്ടാള കാന്റീനില്‍ നിന്നുള്ളതാണെന്ന വ്യാജേന വില്‍ക്കുകയായിരുന്നു ഇവരുടെ പരിപാടി.കഴക്കൂട്ടത്ത് ഇവര്‍ നടത്തിവന്ന വിജി എന്ന ഹോട്ടലിലൂടെയാണ് വ്യാജമദ്യവും വിറ്റിരുന്നത്. വിജയകുമാരി, വിജയന്‍, സ്വാമിനാഥന്‍ നാടാര്‍, ഹരിശ്ചന്ദ്രന്‍ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റര്‍ ചെയ്തു.












Click it and Unblock the Notifications