പാമോയിലിനെതിരെ റിസര്‍വ് ബാങ്ക് ഉപരോധം
കൊച്ചി : പാമോയില്‍ ഇറക്കുമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലൂരിലെ റിസര്‍വ് ബാങ്ക് ഓഫീസ് ഉപരോധിച്ചു.
ഒക്ടോബര്‍ 25 ബുധനാഴ്ച കലൂര്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ പാമോയില്‍ ബഹിഷ്കരിച്ച് പ്രതിജ്ഞയെടുത്തു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എസ്.ഷൈല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.പി.സുധ, ദേവി, സി.പി.ഉഷ, കെ.കെ.മാലതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications