പന്തളം ലഹള: കേസിലെ പ്രതികളെ വെറുതെവിട്ടു
പത്തനംതിട്ട: 1994ല്‍ പന്തളത്തുണ്ടായ വര്‍ഗീയ ലഹളയോടനുബന്ധിച്ച് പൊലീസ് സംഘത്തെ ആക്രമിച്ചുവെന്ന കേസിലെ 24 പ്രതികളെ പത്തനംതിട്ട അസിസ്റന്റ് സെഷന്‍സ് ജഡ്ജി പി.പി.ധര്‍മരാജന്‍ വെറുതെവിട്ടു.
1994 ഫെബ്രുവരി 24ന് പന്തളത്തിനടുത്ത് കാടക്കാട് വെച്ച് പൊലീസ് സംഘത്തെ അക്രമിച്ചുവെന്നതാണ് 24 പേര്‍ക്കെതിരെയുള്ള കേസ്.
പന്തളത്തെ ഒരു കോളജിലുംഹൈസ്കൂളിലുമുണ്ടായ സംഘട്ടനങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും മുസ്ലീങ്ങളും തമ്മിലുള്ള ലഹളയിലേക്ക് വഴിവെക്കുകയായിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. രാത്രിയില്‍ റോന്ത് ചുറ്റുകയായിരുന്ന സിഐയുടെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘത്തെ 24 പേരടങ്ങുന്ന സംഘം വളയുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഘത്തെ പിരിച്ചവിടാനായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.












Click it and Unblock the Notifications