പ്രസവവാര്‍ഡിന് പുറത്ത് പുരുഷന്മാര്‍ നരകിക്കുന്നു
കോഴിക്കോട് : ഭാര്യ പ്രസവിക്കാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവ് മഴകൊള്ളുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിലാണ് ഈ ദുരവസ്ഥ.
ഇവിടെ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് നൈറ്റ് ഷെല്‍ട്ടറില്ലാത്തതിനാല്‍ പുരുഷന്മാര്‍ പുറത്ത് മഞ്ഞും മഴയുമേറ്റ് നില്‍ക്കേണ്ട ഗതികേടിലാണ്. രാത്രി ഏഴ് മണിക്കു ശേഷം പ്രസവവിഭാഗത്തിലേക്ക് പുരുഷന്മാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍ ഏതു നിമിഷവും രോഗിക്ക് സഹായം വേണ്ടി വരുമെന്നതിനാല്‍ ദൂരെയെങ്ങും പോകാനും വയ്യ.
രണ്ടര ലക്ഷം രൂപ ചെലവില്‍ ആശുപത്രി വികസന സമിതി നിര്‍മ്മിക്കാനുദ്ദേശിച്ച നൈറ്റ് ഷെല്‍ട്ടറിന്റെ പണി തുടങ്ങാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. പ്രസവവാര്‍ഡിനടുത്തായി നിര്‍മ്മിക്കുന്ന വിശ്രമമുറിയുടെ പണിയും പൂര്‍ത്തിയായിട്ടില്ല.












Click it and Unblock the Notifications