Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവഗിരി: സര്‍ക്കാര്‍ ഭരണം നീട്ടിക്കൊണ്ട് ഉത്തരവായി

തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നത് ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടിക്കൊണ്ടുള്ള ഔദ്യോഗികവിജ്ഞാപനമായി. ഒക്ടോബര്‍ 25 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനമായത്.

ട്രസ്റ്റിന്റെ ശരിയായുള്ള ഭരണത്തിനും സുഗമമായ നടത്തിപ്പിനും ട്രസ്റ്റ് ഭരണം ഒരു വര്‍ഷത്തേയ്ക്കു കൂടി സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നതാണ് നല്ലതെന്നു ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.

1997ഒക്ടോബറില്‍ ഇരു വിഭാഗം സന്യാസിമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഒരു വിജ്ഞാപനത്തിലൂടെ ശിവഗിരി മഠത്തിന്റെ ഭരണനിയന്ത്രണം രണ്ട് വര്‍ഷത്തേയ്ക്ക് ഏറ്റെടുക്കുകയായിരുന്നു. 1999 ഒക്ടോബറില്‍ സര്‍ക്കാര്‍ ഭരണം ഒരു വര്‍ഷത്തേയ്ക്കു കൂടി നീട്ടി. ഇപ്പോള്‍ മൂന്നാം തവണയാണ് മഠത്തിന്റെ സര്‍ക്കാര്‍ ഭരണം നീട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+