Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈപ്പിന്‍ പ്രതി രക്ഷപ്പെട്ടത് വ്യാജരേഖ നല്‍കിയെന്ന്

കൊച്ചി : 72 പേരുടെ ജീവനെടുത്ത വൈപ്പിന്‍ മദ്യദുരന്ത കേസിലെ ഒമ്പതാം പ്രതി രാമവര്‍മ്മ തിരുമുല്‍പ്പാട് ജയില്‍ മോചിതനായത് വ്യാജരേഖകള്‍ ഹാജരാക്കി.

രാമവര്‍മ്മയുടെ ഭാര്യ ലളിതാവര്‍മ്മയും മകള്‍ ജയശ്രീയും ഒക്ടോബര്‍ 24 ചൊവാഴ്ച എറണാകുളം അഡീഷണല്‍ ചീഫ് മജിസ്ട്രേട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ആരോപണം.

രാമവര്‍മ്മയുടെ ഭാര്യ ജയില്‍ ഉപദേശക സമിതി മുമ്പാകെ നല്‍കിയ ദയാഹര്‍ജി പരിഗണിച്ചാണ് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട രാമവര്‍മയെ മോചിപ്പിച്ചത്. എന്നാല്‍ ദയാഹര്‍ജിയില്‍ ഇട്ടിരിക്കുന്ന തന്റെ ഒപ്പ് വ്യാജമാണെന്ന് ലളിത ഹര്‍ജിയില്‍ പറയുന്നു.

മോചിതനായ ശേഷം വീണ്ടും രാമവര്‍മ്മ സ്പിരിറ്റ് മാഫിയയുമൊത്ത് വ്യാജമദ്യ നിര്‍മ്മാണവുമായി സഹകരിക്കുന്നതായും എതിര്‍ക്കുന്ന തന്നെയും മക്കളെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.

വൈപ്പിന്‍ മദ്യദുരന്തത്തില്‍ ചാരായത്തില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ ചേര്‍ക്കാനുള്ള ഫോര്‍മുല മറ്റ് പ്രതികള്‍ക്ക് നല്‍കിയത് രാമവര്‍മ്മയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+