കേസരിയുടെ ശവസംസ്കാരം നടന്നു
പട്ന: മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയുടെ മൃതദേഹം ഒക്ടോബര്‍ 26 വ്യാഴാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഗംഗാതീരത്ത് സംസ്കരിച്ചു.
കേസരിയുടെ ചെറുമകന്‍ സന്തോഷ് കേസരി ചിതക്ക് തീകൊളുത്തി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ എന്നിവര്‍ ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുത്തു.
നേരത്തെ പട്നയിലെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും മൃതദേഹം കേസരിയുടെ ദനപൂരിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വീട്ടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി മൃതദേഹം രണ്ടു മണിക്കൂര്‍ നേരം വെച്ചു.












Click it and Unblock the Notifications