ദുരന്തത്തിന് കാരണം ചാരായനിരോധനമല്ല : ആന്റണി
തിരുവനന്തപുരം : വിഷമദ്യദുരന്തത്തിന് കാരണം ചാരായനിരോധനമെന്ന സര്‍ക്കാരിന്റെ നിലപാട് അപഹാസ്യമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി.
വൈപ്പിന്‍, പുനലൂര്‍, മട്ടാഞ്ചേരി വിഷമദ്യദുരന്തങ്ങള്‍ ഉണ്ടായത് ചാരായനിരോധനമില്ലാത്ത സമയത്താണെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 26 വ്യാഴാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിഷമദ്യം കഴിച്ച് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
ദുരന്തകാരണം നിരോധനത്തിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് ചാരായനിരോധനത്തെ അട്ടിമറിക്കാനുള്ള തന്ത്രമാണെന്ന് ആന്റണി ആരോപിച്ചു.
ഹയറുന്നീസയില്‍ നിന്നും കോണ്‍ഗ്രസുകാര്‍ പണം വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആന്റണി പറഞ്ഞു. ഹയറുന്നീസയ്ക്ക് ഭരണകക്ഷി എല്ലാ ഒത്താശയും ചെയ്തുകൊടുത്തിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഹയറുന്നീസ യാതൊരു തടസവുമില്ലാതെ കച്ചവടം നടത്തിവന്നത് ഇതിന് തെളിവാണെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications