ഇന്ന് ദീപാവലി
ബാംഗ്ലൂര്‍ : ഇരുട്ടിനെ തുടച്ചു മാറ്റി നന്മയുടെ പ്രകാശം പരത്തിക്കൊണ്ട് ഒക്ടോബര്‍ 26 വ്യാഴാഴ്ച നാടെങ്ങും ദീപാവലി ആഘോഷിക്കുന്നു. ഇത് തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകം.
പടക്കം പൊട്ടിച്ചും പൂത്തിരി കൊളുത്തിയും മധുരപലഹാരങ്ങള്‍ പങ്കു വച്ചും പ്രകാശത്തിന്റെ ഉത്സവത്തെ ജനങ്ങള്‍ എതിരേല്‍ക്കുകയാണ്.
കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഉത്സാഹപൂര്‍വം പങ്കു കൊള്ളുന്ന ദീപാവലി ആഘോഷങ്ങള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ചിരുന്നു. കുളിച്ച് ശുദ്ധിയായി കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള ക്ഷേത്രദര്‍ശനമാണ് വ്യാഴാഴ്ചത്തെ പ്രധാന ചടങ്ങ്. വീടുകളില്‍ പ്രത്യേക പലഹാരങ്ങളും ഒരുക്കും.ദീപാവലി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടക്കും.
എല്ലാവായനക്കാര്‍ക്കും ഇന്ത്യാഇന്‍ഫോ മലയാളം ദീപാവലി ആശംസകള്‍ നേരുന്നു.












Click it and Unblock the Notifications