Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐക്കാര്‍ വ്യാജമദ്യകേന്ദ്രങ്ങള്‍ തകര്‍ക്കും

കോഴിക്കോട്: സംസ്ഥാനത്ത് വ്യാജമദ്യകേന്ദ്രങ്ങള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.ശശിധരന്‍ പറഞ്ഞു. വ്യാജമദ്യം ഉപയോഗിക്കുന്നതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഷമദ്യ വ്യാപാരത്തിനെതിരെ ഒക്ടോബര്‍ 30ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിവൈഎഫ്ഐ പന്തം കൊളുത്തി പ്രകടനം നടത്തും. ഒക്ടോബര്‍ 26 വ്യാഴാഴ്ച കോഴിക്കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ശശിധരന്‍.

വിഷമദ്യലോബിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പൊലീസ് വകുപ്പിലെയും എക്സൈസ് വകുപ്പിലെയും ഒരു വിഭാഗം ഉന്നതോദ്യോഗസ്ഥന്മാര്‍ വിഷമദ്യലോബിയെ സഹായിക്കുന്നുണ്ടെന്ന് ശശിധരന്‍ ആരോപിച്ചു.

ചാരായനിരോധനത്തിനു ശേഷം വ്യാജമദ്യലോബി സംസ്ഥാനത്ത് ആഴത്തില്‍ വേരുകളാഴ്ത്തിയിരിക്കുകയാണ്. സമൂഹത്തിന്റെ താഴേതട്ടിലുള്ളവരാണ് ഈ ലോബിയുടെ പിടിയില്‍ പെടുന്നത്. കൊല്ലത്തുണ്ടായ മദ്യദുരന്തം അതിന് ഒരു രു ഉദാഹരണമാണ്. അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+