കണ്ണൂരില്‍ ബിജെപി അനുഭാവിയുടെ കൈ വെട്ടി
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു. ഒക്ടോബര്‍ 26 വ്യാഴാഴ്ച നടന്ന മൂന്നാമത്തെ അക്രമസംഭവത്തില്‍ ബിജെപി അനുഭാവിയായ പ്രകാശ്ബാബു (40)വിന്റെ ഇടതുകൈ സിപിഎം പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം വെട്ടിയരിഞ്ഞു.
പ്രകാശ്ബാബുവിനു നേരെ അക്രമികള്‍ നാടന്‍ ബോംബെറിയുകയും ചെയ്തു. പ്രകാശ്ബാബുവിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അക്രമസംഭവങ്ങളെ തുടര്‍ന്ന് തലശേരി മേഖലയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications