Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവാവധി എടുത്തപ്പോള്‍ ജോലി പോയി

ആലപ്പുഴ : പ്രസവാവധി എടുത്തതിന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി അദ്ധ്യാപിക പരാതി നല്‍കി. കവറത്തി ഗവണ്‍മെന്റ് സീനിയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അദ്ധ്യാപിക വീണാദാസാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉള്‍പ്പടെ പരാതി നല്‍കിയിരിക്കുന്നത്.

കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്ന തന്നെ പ്രസവാവധി എടുത്തതിന്റെ പേരില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് പ്രസവാവധി എടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ തടയുന്നതാണെന്ന് വീണയുടെ പരാതിയില്‍ പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും ആഭ്യന്തരമന്ത്രിക്കും പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവിനും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

ജോലിയില്‍ പ്രവേശിക്കുമ്പോള്‍ വീണ എട്ട് മാസം ഗര്‍ഭിണിയായിരുന്നു. പ്രവേശനസമയത്ത് അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ തന്നെ വീണ ഇത് സൂചിപ്പിക്കുകയും പ്രസവാവധി ആവശ്യപ്പെടുകയും ചെയ്തു . ആഗസ്ത് 23ന് 60 ദിവസത്തെ പ്രസവാവധിയില്‍ പോയ വീണയ്ക്ക് കുറച്ച് നാളുകള്‍ക്ക് ശേഷം ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതായുള്ള അറിയിപ്പ് കിട്ടി.

കഷ്ടിച്ച് ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആലപ്പുഴയിലെ വീട്ടിലേല്‍പ്പിച്ച് സപ്തംബര്‍ 29ന് സ്കൂളിലെത്തിയ വീണയോട് വിദ്യാഭ്യാസ ഡയറക്ടറെ കാണാനായിരുന്നു സ്കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചത്.
ഒരു മാസത്തില്‍ ഒന്നരദിവസത്തിലധികം അവധിയെടുക്കാന്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അനുവാദമില്ലെന്നായിരുന്ന ഡയറക്ടരുടെ വിശദീകരണം. അവധിക്ക് അപേക്ഷിക്കുമ്പോള്‍ കരാറില്‍ ജോലി ചെയ്യുന്ന സമയത്ത് പ്രസവാവധി തരില്ലെന്ന കാര്യം അധികൃതര്‍ സൂചിപ്പിക്കുക പോലും ചെയ്തില്ലെന്ന് വീണ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+