തിരുവനന്തപുരത്തെ കള്ള് ഷാപ്പ് അടിച്ചുതകര്‍ത്തു
തിരുവനന്തപുരം : ബേക്കറി ജംഗ്ഷനിലുള്ള കള്ള് ഷാപ്പ് കേരള ദേശീയവേദി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ദേശീയവേദി അദ്ധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ഒക്ടോബര്‍ 26 വ്യാഴാഴ്ച കള്ള് ഷാപ്പ് അടിച്ചുതകര്‍ത്തത്. ഇവിടെ വ്യാജകള്ളും മദ്യവും വില്‍ക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. വ്യാജകള്ള് അടങ്ങിയ കുപ്പികള്‍ ചെറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ദേശീയവേദി പ്രവര്‍ത്തകരുടെ ആക്രമണം ഭയന്ന് ഷാപ്പ് അടച്ചിട്ടിരിക്കുകയായിരുന്നു. ഷാപ്പിന് മുന്നില്‍ ധര്‍ണയ്ക്കെത്തിയ പ്രവര്‍ത്തകര്‍ ക്ഷുഭിതരായി ഷാപ്പ് അടിച്ചുതകര്‍ക്കുകയായിരുന്നു. വിവരം ഷാപ്പുടമയ്ക്ക് ചോര്‍ത്തിക്കൊടുത്തത് പൊലീസാണെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.












Click it and Unblock the Notifications